പ്രവാസി കമ്മിഷൻ അദാലത്ത് നാളെ
Monday 03 November 2025 12:02 AM IST
കോഴിക്കോട്: പ്രവാസി മലയാളികളുടെ പരാതികൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനുമായി പ്രവാസി കമ്മിഷൻ നാളെ കോഴിക്കോട്ട് അദാലത്ത് സംഘടിപ്പിക്കും. വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിന് ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും. അംഗങ്ങളായ പി.എം ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, സെക്രട്ടറി ആർ.ജയറാം കുമാർ എന്നിവർ പങ്കെടുക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏത് വിഷയവും അദാലത്തിൽ ഉന്നയിക്കാമെന്ന് കമ്മിഷൻ അറിയിച്ചു. പ്രവാസി മലയാളികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അവരുടെ കേരളത്തിലുള്ള നിക്ഷേപങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകളിൽ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മിഷന്റെ ചുമതലകൾ. കൂടുതൽ വിവരങ്ങൾക്ക്: 0471 2322311.