ബി.ജെ.പി വികസന പദയാത്രകൾ ഇന്ന്

Monday 03 November 2025 12:38 AM IST

കൊച്ചി: നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ബി.ജെ.പി സിറ്റി ജില്ലയിലെ സുസ്ഥിര വികസന പദയാത്രകൾ ഇന്ന് വൈകിട്ട് 3ന് ആരംഭിക്കും. പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു നയിക്കുന്ന പദയാത്ര ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം സംസ്ഥാന ജന. സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. എസ്. സജിയുടെ യാത്ര പേട്ട ജംഗ്ഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രിയ പ്രശാന്തിന്റെ യാത്ര തേവര ജംഗ്ഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യാത്രകൾ വൈകിട്ട് 6 ന് രാജേന്ദ്രമൈതാനിയിൽ സമാപിക്കും.

.