ഓവറോൾ കിരീടം
Monday 03 November 2025 12:57 AM IST
പന്തളം : പന്തളം ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര, പ്രവർത്തി പരിചയ, ഐ.ടി മേളകളിൽ പന്തളം എൻ.എസ്.എസ് ബോയ്സ് സ്കൂളിന് ഓവറോൾ കിരീടം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 554 പോയിന്റ് നേടിയാണ് ഓവറോൾ കിരീടം നേടിയത്. ഉപജില്ലാ കായികമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി അത്ലറ്റിക്സിലും ഗെയിംസിലും ഒന്നാംസ്ഥാനം നേടി. 23 സ്വർണ്ണവും 12 വെള്ളിയും 12 വെങ്കലവും നേടി 173 പോയിന്റുകളോടെയാണ് സബ് ജില്ലാതലത്തിൽ ഓവറോൾ കിരീടം നിലനിറുത്തിയത്.