വിപണി മുന്നേറ്റം തുടരുമെന്ന് ജെ.എം ഫിനാൻഷ്യൽ
Monday 03 November 2025 12:31 AM IST
കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നിരക്ക് തുടർച്ചയായി നിലനിറുത്തുന്ന ഇന്ത്യൻ സാമ്പത്തിക മേഖല നിക്ഷേപകർക്ക് വിപുലമായ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് രാജ്യത്തെ മുൻനിര ധനകാര്യ സ്ഥാപനമായ ജെ.എം ഫിനാൻഷ്യൽ സർവീസസിന്റെ മാനേജിംഗ് ഡയറക്‌ടറും ഇക്വിറ്റി ബ്രോക്കിംഗ് വിഭാഗം മേധാവിയുമായ കൃഷ്‌ണറാവു പറഞ്ഞു. ആഗോള ശേഷിയുള്ള നിരവധി കമ്പനികളാണ് ഇന്ത്യയിൽ നിന്ന് ഉയർന്ന് വരുന്നത്. വളർച്ചയുടെ നേട്ടം സാധാരണക്കാർക്കും ഓഹരി വിപണിയിലൂടെ ലഭ്യമാകുന്നു. കേരളത്തിലും നിക്ഷേപ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. നിക്ഷേപ താത്പര്യം കണക്കിലെടുത്ത് ജെ.എം ഫിനാൻഷ്യൽ കേരളത്തിലും പ്രവർത്തനം വിപുലപ്പെടുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.