ഓക്‌സിജനിൽ ‘ഹാഫ് പ്രൈസ് ഡീൽ’
Monday 03 November 2025 12:33 AM IST
കോട്ടയം : പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പർട്ട് ഹാഫ് പ്രൈസ് ഡീൽ ക്യാമ്പയിൻ ആരംഭിച്ചു. തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾക്ക് അൻപത് ശതമാനം വിലക്കുറവാണ് നൽകുന്നത്, ഗാർഹികോപകരണങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളും ക്യാഷ്ബാക്ക് സൗകര്യങ്ങളും എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 2000-ത്തിൽ അധികം ടി.വികൾക്ക് 50% വിലക്കുറവിനൊപ്പം ₹20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും 4 വർഷം വരെ വാറന്റിയും പ്രയോജനപ്പെടുത്താം. എയർ കണ്ടീഷണർ (എ.സി) വിഭാഗത്തിലും മികച്ച വാഗ്ദാനങ്ങളുണ്ട് ബ്രാൻഡഡ് വാഷിംഗ് മെഷീനുകൾക്കും റെഫ്രിജറേറ്ററുകൾക്കും 50% വിലക്കുറവും 4 വർഷം വരെ വാറന്റിയും ഓക്‌സിജനിൽ ലഭിക്കും. പഴയ ഉത്പ്പന്നങ്ങൾ മാറ്റി വാങ്ങുന്നതിന് സ്‌പെഷ്യൽ എക്സ്ചേഞ്ച് പ്രോഗ്രാമുണ്ടാകും.