കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു

Monday 03 November 2025 12:53 AM IST

അടൂർ : ഏനാത്ത് അമ്പതോളം കോൺഗ്രസ്‌ പ്രവർത്തകർ വാർഡ് പ്രസിഡന്റ്‌ ബിനോയ്‌.ജി യുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നു. ഏഴംകുളം മണ്ഡലം പ്രസിഡന്റ്‌ തോമസ് മാത്യു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം സംസ്ഥാന സ്റ്റീറിംഗ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അജി പാണ്ടിക്കുടി മെമ്പർഷിപ്പ് നൽകി. സംസ്ഥാന കമ്മിറ്റി അംഗം കെ.രാജു, പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീനാജോർജ്, അടൂർ മണ്ഡലം പ്രസിഡന്റ്‌ ടിബി കുരിശുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.