സമരം നടത്തി

Sunday 02 November 2025 11:15 PM IST

മലപ്പുറം: സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംസ്ഥാനത്തും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ കലക്ടറേറ്റിന് മുന്നില്‍ പെന്‍ഷന്‍ യാചനാ സമരം നടത്തി. റിട്ടയേര്‍ഡ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോറം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ടി സന്തോഷ് സമരം ഉദ്ഘാടനം ചെയ്തു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ തുകയുടെ അത്ര പോലും പ്രതിമാസ വേതനമായി ലഭിക്കാത്ത ഇവര്‍ക്ക് മാന്യമായ പെന്‍ഷനും ഗ്രാറ്റുവിറ്റിയും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗം വി ഷാജീവ്, ജില്ലാ സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സി അബ്ദുള്‍ നാസര്‍, ടഷറര്‍ സീനത്ത്, അഷ്‌റഫ് പാലപറ്റ, സുനില്‍, കെ.ഷിബു എന്നിവര്‍ സംസാരിച്ചു.