പ്രതിഷേധം
Sunday 02 November 2025 11:16 PM IST
മലപ്പുറം:മുൻകാല പ്രാബല്യം നിഷേധിച്ച് ക്ഷാമബത്ത ഉത്തരവ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി കെ.പി.ജാഫർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരോട് കാണിക്കുന്ന വിവേചനത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ കാരക്കോട്, ട്രഷറർ ഷബീറലി മുക്കട്ട, വി.കെ.കൃഷ്ണപ്രസാദ്, ഹബീബ് തോണിക്കടവൻ, വി.എസ്.പ്രമോദ്, ആശ ആനന്ദ്, കെ.എം.ഗോവിന്ദൻ നമ്പൂതിരി, പി.ഹരിഹരൻ, ഗദ്ദാഫി മൂപ്പൻ, കെ.കെ.സുധീഷ്, പി.ബിനേഷ്, നിഷമോൾ എന്നിവർ സംസാരിച്ചു.