മാലിന്യ സംസ്‌കരണത്തിൽ കുന്ദമംഗലം നമ്പർ1

Monday 03 November 2025 12:20 AM IST
മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം കളക്ടർ സ്നേഹിൽ കുമാർ സിംഗിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഏറ്റുവാങ്ങുന്നു

കുന്ദമംഗലം: സ്വഛതാ ഹി സേവാ കാമ്പെയിനിൽ ജില്ലാതലത്തിൽ കുന്ദമംഗലം മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്തു. മാലിന്യ സംസ്‌കരണ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിയാണ് ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, സെക്രട്ടറി എം ഗിരീഷ്, ജിഇഒഎം ആർ ധന്യ, ശുചിത്വമിഷ്യൻ റിസോഴ്സ് പേഴ്സൺ വി പി ഷൈനി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. പൊതുസ്ഥലങ്ങളിലെ ശുചീകരണം, ഹരിതകർമ സേനാംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ്, ഗ്രാമീൺ ബാങ്കുമായി ചേർന്ന് ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്ക് ക്വിസ്, ഉപന്യാസ മത്സരങ്ങൾ, ശുചിത്വ ചങ്ങല, അങ്കണവാടി ശുചീകരണം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.