മുഖ്യമന്ത്രിയുടെ വഴിയിൽ ജ്യൂസ് കുടി: യൂത്ത് കോൺ. നേതാക്കളെ നിരീക്ഷിച്ച് പൊലീസ്
Monday 03 November 2025 12:35 AM IST
കണ്ണൂർ: മുഖ്യമന്ത്രി പോകുന്ന വഴിയിൽ ജ്യൂസ് കുടിക്കാനിറങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കളെ കണ്ട്, നെട്ടോടമോടി പൊലീസ്. ഇന്നലെ രാത്രി 8ന് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലായിരുന്നു സംഭവം. വയനാട്ടിലേക്ക് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും ജ്യൂസ് കുടിക്കാൻ ഇറങ്ങിയത്. കണ്ണൂർ എയർപോർട്ടിലെത്തിയ മുഖ്യമന്ത്രി റസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയായിരുന്നു ഇത്. ഇവർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ നിക്കുന്നതാണോയെന്ന സംശയമാണ് പൊലീസിനെ കുഴപ്പിച്ചത്.
തുടർന്ന് ടൗൺ എസ്.ഐ കാര്യം തിരക്കിയപ്പോൾ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും ഫർസീൻ മജീദും കാര്യം വിശദീകരിച്ചു. ഒടുവിൽ നേതാക്കൾ വാഹനത്തിൽ കയറി പോയതോടെയാണ് പൊലീസിന് ആശ്വാസമായത്.