കൂട്ടയോട്ടം സംഘടിപ്പിച്ചു.
Monday 03 November 2025 12:03 AM IST
താനൂർ: മീനടത്തൂർ ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണ സന്ദേശമുയർത്തി കൂട്ടയോട്ടം സംഘടിപ്പിച്ചു.രാഷ്ട്രീയ എക്ത ദിവസിന്റെ ഭാഗമായി നടത്തിയ പ്രോഗ്രാം താനൂർ പോലീസ് അസി. സബ് ഇൻസ്പെക്ടർ കെ. ശൈലേഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ്എം.സി ചെയർമാൻ എ.പി.മനാഫ് അദ്ധ്യക്ഷനായി. സിനിയർ അസിസ്റ്റന്റ് പി. രോഹിണി, സ്റ്റുഡന്റ് പോലിസ് ഓഫിസർമാരായ എം ജി രാജേഷ്, ജെമി ജോസ് എന്നിവർ സംസാരിച്ചു. മീനടത്തുർ സ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ കൂട്ടയോട്ടം താനാളൂർ അങ്ങാടിയിൽ സമാപിച്ചു.