മലയാള ഭാഷാ ദിനാചരണം

Monday 03 November 2025 12:18 AM IST

കൊല്ലം: താലൂക്ക് ലൈബ്രറി കൗൺസിൽ കേരളപ്പിറവി ആഘോഷവും വാരാചരണത്തിന്റെയും ഭാഗമായി മലയാള ഭാഷാദിനാചരണം സംഘടിപ്പിച്ചു. നാടക പ്രവർത്തകൻ പി.ജെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.ഉഷാകുമാരി അദ്ധ്യക്ഷയായി. താലൂക്ക് സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ് സ്വാഗതം പറഞ്ഞു. താലൂക്ക് എക്‌സി. അംഗങ്ങളായ പി.ഡി.ജോസ്, ആർ.അനിത, മേരിമിനി, വി.എൻ.പ്രേംഷാജ് എന്നിവരും ശെൽവരാജ്, മോഹനൻ പിള്ള, മിനി, പത്മപ്രസു, പത്മജ, തുഷാര, ഷീജ, ഷെമീന, എം.ജി.സുനിൽ ഇളവൂർശശി, ആശ്രാമം ഓമനക്കുട്ടൻ, അപ്‌സര ശശികുമാർ, സിനിലാൽ, ഗോപൻ, ആറ്റൂർ ശരത് ചന്ദ്രൻ, എസ്.പ്രസാദ്, വി.കെ.ഷാജി, പി.ഉദയൻ, വിമൽകുമാർ, എൻ.പി.ജവഹർ എന്നിവർ പങ്കെടുത്തു.