അയ്യപ്പ ധർമ്മ പരിഷത്ത്

Monday 03 November 2025 12:31 AM IST

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ശബരിമലയുടെയും കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കാരണക്കാർ രാഷ്ട്രീയ പ്രതിനിധികളായ ബോർഡ് മെമ്പർമാരും ഉദ്യോഗസ്ഥരുമാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ നിർവാഹക സമിതി ആരോപിച്ചു. കോടതി നടപടികളെപ്പോലും വഴി തെറ്റിക്കാനാണ് ബോർഡും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനൽ രൂപീകരിച്ച് ശബരിമല ക്ഷേത്രഭരണം ഏൽപ്പിക്കണമെന്നും ക്ഷേത്രങ്ങളിലെ ട്രേഡ് യൂണിയനുകളെ നിരോധിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. അയർക്കുന്നം രാമൻനായർ, ചവറ സുരേന്ദ്രൻ പിള്ള, എം.ജി.ശശിധരൻ, പരവൂർ വി.ജെ. ഉണ്ണികൃഷ്ണൻ നായർ, എസ്.ജി.ശിവകുമാർ എന്നിവർ സംസാരിച്ചു.