കർഷകമോർച്ച പ്രതിഷേധം

Monday 03 November 2025 1:11 AM IST
കേരളത്തിലെ കർഷകരെ ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അതിദാരിദ്ര്യമുക്ത കേരളം എന്നത് കുപ്രചരണമാണെന്നും ആരോപിച്ച് കർഷകമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ചിന്നക്കട ബസ് ബെയിൽ വായ മൂടിക്കെട്ടി നടത്തിയ പ്രതിഷേധം ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിലെ കർഷകരെ ദാരിദ്ര്യത്തിൽ നിന്ന് അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അതിദാരിദ്ര്യമുക്ത കേരളം എന്നത് കുപ്രചരണമാണെന്നും ആരോപിച്ച് കർഷകമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ചിന്നക്കട ബസ് ബെയിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. സുനിൽ തിരുമുറ്റം, പ്രേമാനന്ദ്, ബി.ജെ.പി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കൂനമ്പായിക്കുളം, കർഷകമോർച്ച സംസ്ഥാന സമിതി അംഗം മുരളി ചാത്തന്നൂർ, വൈസ് പ്രസിഡന്റുമാരായ രാജീവ് തേവലക്കര, രാജഗോപാലൻ നായർ, രാധാകൃഷ്ണൻ, ശശികുമാർ, ജില്ലാ ട്രഷറർ ബിജു ബാഹുലേയൻ, സോഷ്യൽ മീഡിയ കൺവീനർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.