കോഴിക്കോട് ഫറോക്കിൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; അപകടം റോഡ് ഇടിഞ്ഞതിന് പിന്നാലെ

Monday 03 November 2025 11:23 AM IST

കോഴിക്കോട്: പാർക്ക് ചെയ്തിരുന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് ഫറോക്കിലാണ് സംഭവം. ഫറോക്ക് നഗരസഭാ ചെയർമാൻ എൻസി അബ്ദുൾ റഹ്മാന്റെ വീടാണ് തകർന്നത്. 40 ടണ്ണോളം ഭാരമുള്ള സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ലോറി വീണ സ്ഥലത്ത് ആരുമില്ലാത്തിനാൽ ആളപായമുണ്ടായില്ല.