അലുമിനി അവാർഡ് വിതരണം
Tuesday 04 November 2025 12:42 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അലുമിനി നെറ്റ്‌വർക്കിന്റെ ബഹുമതിയായ ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് ഇന്ന് രാവിലെ 10.30ന് സർവകലാശാല സെമിനാർ കോംപ്ലെക്‌സിൽ വിതരണം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവവിദ്യാർത്ഥികളെ ആദരിക്കുന്നതിനാണ് അവാർഡ്. അവാർഡിന് അർഹരായവരെ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരി, കേരള സർക്കാർ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡോ. ശകീല ടി. ശംസു, ഡോ. സാം തോമസ്, ദീപക് അസ്വാനി എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്തത്.