അങ്കമാലിയിൽ പോത്തുകുട്ടി വിതരണം

Tuesday 04 November 2025 12:05 AM IST
അങ്കമാലി നഗരസഭ കർഷകർക്കായി നൽകുന്ന പോത്തുകുട്ടികളുടെ വിതരണം ചെയർമാൻ അഡ്വ.ഷിയോ പോൾ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തുകുട്ടികളെ വിതരണം ചെയ്തു. 45 പോത്ത് കുട്ടികളെയാണ് കർഷകർക്ക് നൽകിയത്. നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷൻ പോൾ ജോവർ അദ്ധ്യക്ഷനായിരുന്നു. മുൻ ചെയർപേഴ്സൺ മാത്യു തോമസ്, കൗൺസിലർ സാജു നെടങ്ങാടൻ, ഡോ. സലിം മാനിക്ക്, പി. ശശി, ടി.വൈ. ഏലിയാസ്, ശാരികുട്ടപ്പൻ എന്നിവർ പങ്കെടുത്തു.