പുത്തഞ്ചേരി മ്യൂസിക് അക്കാഡമി രൂപീകരിച്ചു

Tuesday 04 November 2025 12:07 AM IST
ഗിരീഷ് പുത്തഞ്ചേരി അക്കാദമി ഫോർ മ്യൂസിക് ആൻഡ് ആർട്സ് രൂപീകണ യോഗം പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ വികസന പദ്ധതികളുടെ ഭാഗമായി ഗിരീഷ് പുത്തഞ്ചേരി മ്യൂസിക് ആൻഡ് ആർട് അക്കാഡമി രൂപീകരിച്ചു. ഫോക്ലോർ സ്കൂളും പെർഫോമൻസ് തിയറ്ററും അക്കാഡമിയുടെ ഭാഗമായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. എം .ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു. പൃഥിരാജ് മൊടക്കല്ലൂർ, ബിജു ശങ്കർ എന്നിവർ പ്രഭാഷണം നടത്തി. ചന്ദ്രിക പൂമഠം, ഭാസ്കരൻ കിടാവ്, ആലങ്കോട് സുരേഷ് ബാബു, അഷറഫ് നാറാത്ത്, ശശി ആനവാതിൽ, ഡോ. രാമകൃഷ്ണൻ.കെ.പി, സുരേഷ്. സി.പി, സതീശൻ എന്നിവർ പ്രസംഗിച്ചു. സുനിൽ ഡേവിഡ് സ്വാഗതവും കെ.ടി. സുകുമാരൻ നന്ദിയും പറഞ്ഞു.