കാർഷിക ക്ലബ് ഉദ്ഘാടനം

Tuesday 04 November 2025 12:13 AM IST
വേദിക വായനശാല നരിക്കൂട്ടുംചാൽ കാർഷിക ക്ലബ് കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : നരിക്കൂട്ടുംചാൽ വേദിക വായനശാല കാർഷിക ക്ലബ് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും കാർഷികബോധം വളർത്തുന്നതിനും കാർഷിക ക്ലബുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വിള പരിപാലനവും കീടനാശിനി പ്രയോഗവും എന്ന വിഷയത്തിൽ കർഷക 'അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ സലീം മുറിച്ചാണ്ടി ക്ലാസെടുത്തു. ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യ ചെയർപേഴ്സൺ ലീബ സുനിൽ, കൃഷി വകുപ്പ് ഉദ്യാഗസ്ഥൻ ടി.കെ.ബൈജു, പി.ടി.പ്രദീഷ്, കെ.കെ. രവീന്ദ്രൻ, പി.പി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.