പുസ്തകോത്സവം ഇനി ആറു നാൾ കൂടി
Tuesday 04 November 2025 1:00 AM IST
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കലാ സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ വ്യത്യസ്ത പരിപാടികൾ അരങ്ങേറി. മസ്തിഷ്‌കം, അന്തർജ്ഞാനമുള്ള മനസ്, ആത്മീയത എന്നീ വിഷയത്തെ അടിസ്ഥാനമാക്കി രാവിലെ നടത്തിയ ചർച്ച ശ്രദ്ധേയമായി. ഡോ. എ. ആനന്ദ് കുമാർ, ഡോ. ബിന്ദു മേനോൻ, ഡോ. എ.എഫ്. രാധിക എന്നിവരും അമൃത കോളേജ് പി.ജി വിദ്യാർത്ഥികളും പങ്കെടുത്തു. പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താഞ്ജലി, ഭാസി പനക്കൻ, മജീദ് സെയ്ദ്, ജെ. സേവ്യർ എന്നിവർ പങ്കെടുത്ത എഴുത്തുകാരുടെ തുറന്ന് പറച്ചിൽ തുടങ്ങിയ പരിപാടികൾ നടന്നു. പുസ്തകോത്സവം 10ന് സമാപിക്കും.