താഴെ അങ്ങാടി നവീകരണ പ്രവൃത്തിയ്ക്ക് തുടക്കം

Tuesday 04 November 2025 12:17 AM IST
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായ താഴെഅങ്ങാടി നവീകരണ പ്രവർത്തികെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വടകര: തലശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ വടകര താഴെ അങ്ങാടി നവീകരണ പ്രവൃത്തിക്ക് തുടക്കമായി. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ് , വാർഡ് കൗൺസിലർമാരായ പി.വി ഹാഷിം, പി റൈഹാനത്ത്, കെ.പി ഷാഹിമ, പിഎസ് അബ്ദുൽ ഹക്കീം, എൻപി അബ്ദുള്ള ഹാജി, എം ഫൈസൽ, കെടി യൂനുസ്, വി ഫൈസൽ എന്നിവർ പങ്കെടുത്തു. 1.43 കോടി ചെലവിലാണ് നവീകരിക്കുന്നത്. വടകരയുടെ വാണിജ്യ വ്യാപാര കേന്ദ്രമായിരുന്ന താഴെ അങ്ങാടി മത്സ്യ വ്യാപാര കേന്ദ്രം കൂടിയിരുന്നു. നഗരം വികസിച്ചതോടെ പഴയങ്ങാടിയുടെ പ്രതാപം കുറഞ്ഞു. ഗതാഗതസൗകര്യവും സൗന്ദര്യവത്ക്കരണവും ഒന്നിപ്പിച്ചുള്ള പൈതൃക പദ്ധതി ടൂറിസത്തിനും പുത്തൻ ഉണർവാകും.