മേലടി ഉപജില്ല കലോത്സവം വിളംബര ജാഥ ഇന്ന്

Tuesday 04 November 2025 12:44 AM IST
കലോത്സവം

പയ്യോളി: മേലടി ഉപജില്ല കലോത്സവം അഞ്ച് മുതൽ എട്ടുവരെ നടക്കും. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 88 ഓളം വിദ്യാലയങ്ങളിൽ നിന്നായി 4500 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം ആറിന് വൈകിട്ട് നാലിന് വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. വിളംബര ജാഥ ഇന്ന് വൈകീട്ട് നടക്കും. വാർത്താ സമ്മേളനത്തിൽ സി.കെ ശ്രീകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്യാമള, എ.ഇ.ഒ പി ഹസീസ്, എച്ച് .എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ പി അനീഷ്, പബ്ലിസിറ്റി കൺവീനർ സുഭാഷ് സമത, ചെയർമാൻ അർജുൻ മഠത്തിൽ എന്നിവർ പങ്കെടുത്തു.