ലൈഫ് സർട്ടിഫിക്കറ്റ്

Tuesday 04 November 2025 1:19 AM IST
മലബാർ ദേവസ്വം

പാലക്കാട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർ നവംബർ 15ന് മുമ്പായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു. വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ ബാങ്ക് മാനേജറോ ക്ഷേമനിധി ബോർഡ് മെമ്പറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം കോഴിക്കോട് എരഞ്ഞിപ്പാലത്തെ ക്ഷേമനിധി ഓഫീസിൽ ലഭ്യമാക്കണം. 60 വയസ്സിൽ താഴെയുള്ള കുടുംബ പെൻഷൻകാർ പുനർവിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും സമർപ്പിക്കണം. ഫോൺ: 04952360720.