ലുലു ഫാഷൻ സ്റ്റോറിൽ വൻ ആനുകൂല്യം
Tuesday 04 November 2025 12:09 AM IST
ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകൾ
കൊച്ചി: മെഗാ ക്ലിയറൻസ് ഓഫർ വിൽപ്പനയുമായി ലുലു. ലുലു ഫാഷൻ സ്റ്റോറിലെ ഓൺ ബ്രാൻഡ് ഒരുക്കുന്ന ഓഫർ വിൽപ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉൾപ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാകാം. ബൈ വൺ ഗെറ്റ് വൺ ഓഫർ, പിക്ക് ഫൈവ് പേ ടു ഓഫറുകളും വിൽപ്പനയുടെ ആകർഷണമാണ്. ഏതെങ്കിലും ഒരു തുണിത്തരം എടുത്താൽ ഒരെണ്ണം സൗജന്യമായി ബൈ വൺ ഗെറ്റ് വൺ ഓഫറിലൂടെ വാങ്ങാം. പിക്ക് ഫൈവ് പേ ടൂവിലൂടെ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന അഞ്ച് വസ്ത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ മാത്രം വില നൽകി അഞ്ച് വസ്ത്രങ്ങൾ സ്വന്തമാക്കാൻ സാധിക്കും. നവംബർ ഒന്നിന് ആരംഭിച്ച ക്ലിയറൻസ് സെയിൽ ഈ മാസം 30 വരെ നീണ്ടു നിൽക്കും. ലുലുമാളിലെ എൻട്രൻസ് രണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് വിൽപ്പന നടക്കുന്നത്.