ഹോമിയോപ്പതി വകുപ്പിൽ മെഡി. ഓഫീസർ തസ്തികയിൽ അഭിമുഖം

Tuesday 04 November 2025 12:14 AM IST

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ- തസ്തികമാറ്റം) (കാറ്റഗറി നമ്പർ 184/2025) തസ്തികയിലേക്ക് അഭിമുഖം നടത്താൻ പി.എസ് .സി തീരുമാനിച്ചു.

ചുരുക്കപട്ടിക

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി (കാറ്റഗറി നമ്പർ 010/2025), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (കാറ്റഗറി നമ്പർ 08/2025), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവേയർ) (കാറ്റഗറി നമ്പർ 319/2024), പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിങ്) വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 315/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി) (കാറ്റഗറി നമ്പർ 09/2025), നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസിൽ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫി) (കാറ്റഗറി നമ്പർ 376/2024), ഗവ.സെക്രട്ടേറിയേറ്റ് നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 481/2024), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ (കാറ്റഗറി നമ്പർ 129/2023), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) സ്റ്റുഡിയോ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 241/2024) എന്നീ തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

സാദ്ധ്യതാപട്ടിക

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പോളിമർ ടെക്‌നോളജി) (കാറ്റഗറി നമ്പർ 514/2024), സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 259/2023), കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 134/2023), ഫിനാൻസ് സെക്രട്ടേറിയേറ്റിൽ കമ്പ്യൂട്ടർ അസി.ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 483/2024),ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസി.(പട്ടികജാതി) (കാറ്റഗറി നമ്പർ 546/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.