ഐ.എച്ച്.ആർ.ഡി പരീക്ഷ
Tuesday 04 November 2025 12:30 AM IST
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി. നടത്തുന്ന പരീക്ഷകൾക്ക് രജിസ്ട്രേഷൻ തുടങ്ങി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (1,2സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (1, 2സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (1,2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ റഗുലർ /സപ്ലിമെന്ററി പരീക്ഷകൾ (2018 ലൈബ്രറി സയൻസ് സപ്ലിമെന്ററി, 2020, 2024 സ്‌കീം) ഡിസംബറിൽ നടത്തും. വിദ്യാർത്ഥികൾക്ക് സെന്ററുകളിൽ 7വരെ ഫൈനില്ലാതെയും 14വരെ 100 രൂപ ഫൈനോടെയും രജിസ്റ്റർ ചെയ്യാം. ടൈംടേബിൾ ഡിസംബർ രണ്ടാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററുകളിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: www.ihrd.ac.in