കുടുംബശ്രീ വാർഷികം

Monday 03 November 2025 11:43 PM IST

മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മങ്കുഴി ഒന്നാം വാർഡിന്റെ എ ഡി എസ് വാർഷികവും. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. വാർഡ് അംഗം സജി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ എസ്. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, സി ഡി എസ് ചെയർപേഴ്‌സൺ രജനിമോൾ പി. എസ്., സി. ഡി. എസ്. മേരി സജി, സ്മിത എൻ., റീന ജോൺ എന്നിവർ പ്രസംഗിച്ചു.