മുൻദേവസ്വം പ്രസിഡന്റ് അന്വേഷണ വലയിൽ, എൻ.വാസുവിനെ  ചോദ്യംചെയ്തു

Tuesday 04 November 2025 12:00 AM IST

# കട്ടിളസ്വർണം കവർന്ന കേസിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വംബോർഡ് ഉന്നതരിലേക്ക് അന്വേഷണം എത്തി. തിരുവിതാംകൂർ ദേവസ്വം

ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ എസ്.പി ശശിധരൻ ചോദ്യംചെയ്തു. അറസ്റ്റിലായ മുൻ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. അതിനിടെ, ശ്രീകോവിലിലെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ എട്ടാം പ്രതിയാണ് ബോർഡ്. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോർഡ് ഉന്നതരെ പിടികൂടുമെന്നാണ് സൂചന. സംശയനിഴലിലുള്ള കൽപ്പേഷ്, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും ചോദ്യംചെയ്യും.

സ്വർണക്കൊള്ളയിൽ ബന്ധമില്ലെന്നാണ് എൻ.വാസുവിന്റെ മൊഴി.

സ്വർണം പൂശാൻ ശുപാർശചെയ്തുകൊണ്ട് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളെടുക്കേണ്ടത് തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കട്ടിള കൊണ്ടുപോകുമ്പോൾ താൻ കമ്മിഷണറായിരുന്നില്ല. 2019മാർച്ചിൽ വിരമിച്ചു. സ്വർണം പൊതിയാൻ പാളികൾ നൽകിയതിൽ ദേവസ്വം കമ്മിഷണർക്ക് പങ്കില്ല. തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്. ദേവസ്വം സ്മിത്തടക്കം പരിശോധിച്ച് സ്വർണമാണോ ചെമ്പാണോയെന്ന് പരിശോധിച്ചുറപ്പിച്ച് മഹസർ തയ്യാറാക്കിയാണ് പാളികൾ കൊണ്ടുപോയത്. ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികൾ നൽകിയതെന്നും വാസു മൊഴിനൽകി.

വാസുവിനടക്കം ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വർണം പൂശിയശേഷം ബാക്കിയായ സ്വർണം സാധുവായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടി ബോർഡ് പ്രസിഡന്റായിരുന്ന വാസുവിന് പോറ്റി, ഇ-മെയിൽ അയച്ചിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇ-മെയിൽ അയച്ചതെന്നും സന്നിധാനത്തെ സ്വർണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമാണ് വാസുവിന്റെ മൊഴി. പോറ്റിയുടെ ചെലവിൽ സ്വർണം പൂശാനാണ് ബോർഡുമായുള്ള കരാർ. ആ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് കരുതിയത്. ഇ-മെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി തിരിച്ചു നൽകി. ഇതിൽ എന്ത് നടപടിയുണ്ടായെന്ന് അറിയില്ല- വാസു വ്യക്തമാക്കി.

ക​ട്ടി​ള​പ്പാ​ളി​യി​ലെ​ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച: പോ​റ്റി​ ​ക​സ്റ്റ​ഡി​യിൽ

റാ​ന്നി​:​ ​ശ​ബ​രി​മ​ല​ ​ശ്രീ​കോ​വി​ലി​ലെ​ ​ക​ട്ടി​ള​പ്പാ​ളി​യി​ലെ​ ​സ്വ​ർ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​ ​റാ​ന്നി​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​ ​ഈ​ ​മാ​സം​ 10​ ​വ​രെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​കേ​സി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ണ് ​പോ​റ്റി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11.45​നാ​ണ് ​കോ​ട​തി​യി​ലെ​ത്തി​ച്ച​ത്.​ക​സ്റ്റ​ഡി​യെ​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​എ​തി​ർ​ത്തെ​ങ്കി​ലും​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​കോ​ട​തി​യി​ലെ​ ​മ​റ്റെ​ല്ലാ​വ​രെ​യും​ ​പു​റ​ത്തി​റ​ക്കി​ ​ന​ട​പ​ടി​ക​ൾ​ ​വീ​ഡി​യോ​യി​ൽ​ ​ചി​ത്രീ​ക​രി​ച്ചു​ . ദേ​വ​സ്വ​ത്തി​ന്റെ​ ​സ്വ​ർ​ണം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​പോ​റ്റി​ ​ക​ട​ത്തി​യെ​ന്ന് ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​പ​റ​യു​ന്നു.​ 2004​ ​മു​ത​ൽ​ ​നാ​ല് ​വ​ർ​ഷം​ ​കീ​ഴ്ശാ​ന്തി​യു​ടെ​ ​പ​രി​ക​ർ​മി​യാ​യി​ ​ജോ​ലി​ചെ​യ്ത​ ​പോ​റ്റി​ക്ക് 1998​ൽ​ ​ശി​ൽ​പ​ങ്ങ​ളി​ൽ​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​വി​വ​രം​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​ച​ട്ട​വി​രു​ദ്ധ​മാ​യി​ ​ഇ​വ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​ക​ട​ത്തു​ക​യും​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭ​മു​ണ്ടാ​ക്കു​ക​യും​ ​ചെ​യ്തു..​ ​ദ്വാ​ര​പാ​ല​ക​ ​ശി​ൽ​പ​ ​പാ​ളി​യി​ലെ​ ​സ്വ​ർ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ലാ​യി​രു​ന്നു​ ​പോ​റ്റി​യെ​ ​നേ​ര​ത്തെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.

സ്വ​ർ​ണം​ ​ചെ​മ്പാ​ക്കി​യ​ത് ക​മ്മി​ഷ​ണ​റു​ടെ​ ​അ​റി​വോ​ടെ

പ​ത്ത​നം​തി​ട്ട​:​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ ​ചെ​മ്പു​പാ​ളി​യാ​ണെ​ന്ന് ​എ​ഴു​തി​യ​ത് 2019​ ​മാ​ർ​ച്ച് 19​ന് ​അ​ന്ന​ത്തെ​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ശു​പാ​ർ​ശ​യി​ലെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി.​ ​സി.​പി.​എം​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​പ​ത്മ​കു​മാ​ർ​ ​പ്ര​സി​ഡ​ന്റാ​യ​ ​അ​ന്ന​ത്തെ​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​ ​അ​റി​വോ​ടെ​യാ​ണ് ​ക​ട്ടി​ള​പ്പാ​ളി​ ​പു​റ​ത്തു​ ​കൊ​ണ്ടു​പോ​യ​തെ​ന്ന് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​ടെ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​യി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​പി​ന്നീ​ട് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റാ​യ​ ​എ​ൻ.​വാ​സു​വാ​യി​രു​ന്നു​ 2019​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​യ​ ​സു​ധീ​ഷ് ​കു​മാ​ർ​ ​വാ​സു​വി​ന്റെ​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​യി​രു​ന്നു.​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ക്ക് 42.100​ ​കി​ലോ​ ​ഭാ​ര​മു​ണ്ടാ​യി​രു​ന്നു.​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സി​ലെ​ത്തി​ച്ച് ​ഇ​തി​ൽ​ ​നി​ന്ന് 409​ ​ഗ്രാം​ ​സ്വ​ർ​ണം​ ​വേ​ർ​തി​രി​ച്ചു.

ജ​യ​ശ്രീ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം പ​രി​ഗ​ണി​ച്ചി​ല്ല

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​പ്ര​തി​ ​ചേ​ർ​ക്ക​പ്പെ​ട്ട​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ജ​യ​ശ്രീ​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്കാ​തെ​ ​ഹൈ​ക്കോ​ട​തി.​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​തെ​ ​നേ​രി​ട്ട് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​ത​ക്ക​ ​അ​സാ​ധാ​ര​ണ​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യാ​ണ് ​ജ​സ്റ്റി​സ് ​കെ.​ ​ബാ​ബു​ ​ഹ​ർ​ജി​ ​നി​ര​സി​ച്ച​ത്.​ ​ഹ​ർ​ജി​ക്കാ​രി​ക്ക് ​ബ​ന്ധ​പ്പെ​ട്ട​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​കേ​സി​ൽ​ ​നാ​ലാം​ ​പ്ര​തി​യാ​ണ് ​ജ​യ​ശ്രീ.​ 2019​ ​ജൂ​ലാ​യി​ലെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​ത്ത​ര​വി​റ​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​തെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്ന​ത്.