ആറു ബില്ലുകൾ കൂടി രാജ്ഭവനിൽ

Tuesday 04 November 2025 12:00 AM IST

തിരുവനന്തപുരം: നിയമസഭ പാസാക്കിയതിൽ ആറു ബില്ലുകൾ കൂടി രാജ്ഭവനിൽ എത്തിച്ചു. ഡിജിറ്റൽ സർവകലശാലാ വി.സി നിയമനത്തിനുള്ള ഭേദഗതി, വനം ഭേദഗതി, അധികഭൂമി പതിച്ചു നൽകൽ, ദേവസ്വം നിയമഭേദഗതി, നിയമസർവകലാശാലയിലെ നിയമനങ്ങൾ പി.എസ്.സിയിൽ നിന്ന് ഒഴിവാക്കാനുള്ള ബിൽ എന്നിവയാണ് എത്തിച്ചത്. 3 എണ്ണത്തിൽ ഗവർണർ ഒപ്പിട്ടേക്കും. മരമടി നടത്തുന്നത് നിയമവിധേയമാക്കാനുളള ഭേദഗതി ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും. കേന്ദ്രനിയമത്തിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാനാണിത്. രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമവകുപ്പ് ഗവർണർക്ക് ശുപാർശ നൽകിയിട്ടുണ്ട്.