പ്രകടനപത്രിക: ജനാഭിപ്രായം തേടാൻ ബി.ജെ.പി
Tuesday 04 November 2025 12:00 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടാനാെരുങ്ങി സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുവാക്കൾ,കർഷകർ,സംരംഭകർ,വിദ്യാർത്ഥികൾ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളിയാവാൻ താൽപര്യമുള്ളവരിൽ നിന്ന് അഭിപ്രായം തേടും. ക്യൂആർകോഡ് സ്‌കാൻ ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാനും ഫേസ്ബുക്ക് പോസ്റ്റിൽ സംവിധാനമൊരുക്കി. സ്വന്തം വാർഡ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിവയിൽ എന്ത് മാറ്റമാണ് അഗ്രഹിക്കുന്നതെന്ന ആശയങ്ങളും പങ്കുവയ്ക്കാം. പ്രകടനപത്രികയിൽ പ്രാദേശികതലത്തിൽ ലഭിക്കുന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തും.