രചനാ വിഭാഗത്തിൽ നിലവാരമില്ല: ജൂറി ചെയർമാൻ
Tuesday 04 November 2025 12:50 AM IST
തൃശൂർ : സംസ്ഥാന ചലച്ചിത്രമേളയിൽ ചലച്ചിത്ര ഗ്രന്ഥത്തിനും ലേഖനത്തിനുമുള്ള എൻട്രികൾ നിലവാരം കുറഞ്ഞവയായിരുന്നുവെന്ന് രചനാ വിഭാഗം ചെയർമാൻ മധു ഇറവങ്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചലച്ചിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ സമാഹരിച്ച് പുസ്തകമാക്കുന്ന പ്രക്രിയയിൽ നിലവാരം കുറഞ്ഞ ലേഖനങ്ങൾ ഉൾപ്പെട്ടതിനാൽ ഗൗരവ സ്വഭാവം നഷ്ടപ്പെട്ടു. ചലച്ചിത്ര ലേഖനങ്ങളിൽ ഭൂരിഭാഗവും നിലവാരം പുലർത്തിയില്ല. പല ലേഖനങ്ങളിൽ ആശയപരമായ വ്യക്തതയില്ല. എൻട്രി സമർപ്പിക്കുന്നതിനുള്ള നിബന്ധനകൾ കർശനമായി പുതുക്കണം. കൃത്യമായി പാലിക്കുന്ന രചനകൾ മാത്രം അക്കാഡമി തിരഞ്ഞെടുത്ത് ജൂറിക്ക് കൈമാറണമെന്ന നിർദ്ദേശവും ജൂറി മുന്നോട്ടുവച്ചു.