നേട്ടങ്ങൾ കൊയ്ത് 'മഞ്ഞുമ്മൽ ബോയ്‌സ് '

Tuesday 04 November 2025 12:54 AM IST

തൃശൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേട്ടങ്ങൾ കൊയ്ത് മഞ്ഞുമ്മൽ ബോയ്‌സ്. ചലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് ഇന്നലെ മികച്ച ചിത്രം ഉൾപ്പെടെ 10 പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്‌സ് വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ (ചിദംബരം), മികച്ച സ്വഭാവനടൻ (സൗബിൻ ഷാഹിർ), മികച്ച ഛായാഗ്രാഹകൻ (ഷൈജു ഖാലിദ്), മികച്ച ഗാനരചയിതാവ് (വേടൻ), മികച്ച കലാസംവിധായകൻ (അജയൻ അടാട്ട്), മികച്ച ശബ്ദമിശ്രണം (ഫസൽ എ.ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ), മികച്ച ശബ്ദരൂപകൽപ്പന (ഷിജിൻ മെൽവിൻ ഹട്ടൻ), മികച്ച പ്രോസസിംഗ് ആൻഡ് കളറിംഗ് ലാബ് (ശ്രിക് വാര്യർ) എന്നിങ്ങനെയാണ് നേട്ടം. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 200 കോടി നേടിയിരുന്നു.