മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Tuesday 04 November 2025 1:44 AM IST

മലപ്പുറം: കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ 'ഉൾനാടൻ ജല ആവാസവ്യവസ്ഥയിൽ സംയോജിത മത്സ്യ വിഭവ പരിപാലനം' പ്രോജക്ടിന്റെ ഭാഗമായി ആലിപ്പറമ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ അഞ്ച് ലക്ഷം കാർപ് മത്സ്യക്കുഞ്ഞുങ്ങളേയും 11,000 കരിമീൻ മത്സ്യ ക്കുഞ്ഞുങ്ങളെയും തൂതപ്പുഴയിൽ മൂന്ന് കടവുകളിലായി നിക്ഷേപിച്ചു. നജീബ് കാന്തപുരം എം.എൽ.എ കടവിലേയ്ക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ, , വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹംസക്കുട്ടി, ഫിഷറീസ് ഡപ്യുട്ടി ഡയറക്ടർ ആഷിക് ബാബു പങ്കെടുത്തു.