നോവായി സൗമ്യ

Tuesday 04 November 2025 2:48 AM IST

സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുകയും ട്രെയിൻ സുരക്ഷയിൽ അതീവ ആശങ്കയുയർത്തുകയും ചെയ്ത സംഭവമാണ് സൗമ്യ വധം. ഷൊർണൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ആക്രമണത്തിനിരയായത്. എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ സൗമ്യയെ കൊടുംക്രിമിനലായ ഗോവിന്ദച്ചാമി ആക്രമിക്കുകയും തള്ളിയിടുകയുമായിരുന്നു. ചികിത്സയിരിക്കെ ഫെബ്രുവരി ആറിനായിരുന്നു മരണം. ഗോവിന്ദച്ചാമിയെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് സുപ്രീംകോടതി അത് മരണം വരെ ജീവപര്യന്തമാക്കി. ഒരു കൈയില്ലാത്ത ഇയാൾ അടുത്തിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയിരുന്നു. ഇപ്പോൾ വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലാണ്.

 ടി.ടി.ഇയെ തള്ളിയിട്ട് കൊന്നു

എറണാകുളം- പാട്‌ന ട്രെയിനിൽ നിന്ന് ടി.ടി.ഇയെ തള്ളിയിട്ട് കൊന്നത് 2024 ഏപ്രിൽ രണ്ടിന്. തൃശൂർ അത്താണിയിൽ വച്ചായിരുന്നു സംഭവം. എറണാംകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇ കെ.വിനോദാണ് മരിച്ചത്. പ്രതി ഒഡിഷ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ടിക്കറ്റ് ചോദിച്ചതുമായ തർക്കമായിരുന്നു കാരണം.

 സ്ത്രീ​ക​ൾ​ക്ക് ​ര​ക്ഷ​യി​ല്ല​:​ ​സൗ​മ്യ​യു​ടെ​ ​അ​മ്മ

​വ​ർ​ക്ക​ല​യി​ൽ​ ​ട്രെ​യി​നി​ൽ​ ​യു​വ​തി​ ​നേ​രി​ട്ട​ ​അ​തി​ക്ര​മം​ ​സൗ​മ്യ​ ​നേ​രി​ട്ട​തു​ ​പോ​ലെ​യു​ള്ള​ ​ക്രൂ​ര​ ​കൃ​ത്യ​മെ​ന്ന് ​ഗോ​വി​ന്ദ​ച്ചാ​മി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​സൗ​മ്യ​യു​ടെ​ ​അ​മ്മ​ ​സു​മ​തി.​ ​സ്ത്രീ​ക​ൾ​ക്കും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ഇ​പ്പോ​ഴും​ ​ട്രെ​യി​നി​ൽ​ ​സു​ര​ക്ഷ​യി​ല്ലെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​ട്രെ​യി​നി​ലെ​ ​ലേ​ഡീ​സ് ​കം​പാ​ർ​ട്ട്‌​മെ​ന്റി​ലും​ ​ജ​ന​റ​ൽ​ ​കം​പാ​ർ​ട്ട്‌​മെ​ന്റി​ലും​ ​സു​ര​ക്ഷ​യി​ല്ല.​ ​സൗ​മ്യ​ ​കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ​ ​കു​റ​ച്ച് ​ദി​വ​സ​ത്തേ​ക്ക് ​പ്ര​ഹ​സ​ന​മെ​ന്ന​ ​രീ​തി​യി​ൽ​ ​കം​പാ​ർ​ട്ടു​മെ​ന്റു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ന്നു.​ ​സൗ​മ്യ​യ്ക്ക് ​സം​ഭ​വി​ച്ച​ത് ​വേ​റെ​ ​ആ​ർ​ക്കും​ ​സം​ഭ​വി​ക്ക​രു​ത്.​ ​ആ​രും​ ​ട്രെ​യി​നു​ക​ളി​ൽ​ ​സു​ര​ക്ഷ​ ​ഒ​രു​ക്കു​ന്നി​ല്ല.​ ​ഇ​നി​യെ​ങ്കി​ലും​ ​അ​ധി​കാ​രി​ക​ൾ​ ​ഉ​ണ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്ക​ണം.

'' യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ ട്രെയിനുകളിലും വന്ദേഭാരതിലുള്ള പോലെ ഓട്ടോമാറ്റിക് വാതിലുകൾ ഏർപ്പെടുത്തണം

-പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി,

തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.