ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; സംഭവം കണ്ണൂരിൽ
Tuesday 04 November 2025 12:48 PM IST
കണ്ണൂർ: റബ്ബർ തോട്ടത്തിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാണ് മരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹ്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാം. ടോൾ ഫ്രീ നമ്പർ - 1056, 0471- 2552056)