പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവ്
Tuesday 04 November 2025 1:40 PM IST
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ യുവതിക്കും പാലക്കാട് സ്വദേശിയായ യുവാവിനും എതിരെയാണ് ശിക്ഷ വിധിച്ചത്. മഞ്ചേരി ഫാസ്‌റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 2019 മുതൽ 2021വരെ രണ്ടുവർഷം പെൺകുട്ടി പീഡനത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, നഗ്നത പ്രദർശിപ്പിച്ചു തുങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.