സ്‌ട്രോക്ക് പുനരധിവാസ സംഗമം

Wednesday 05 November 2025 12:25 AM IST

കൊച്ചി: ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി സെൻട്രൽ ഗവൺമെന്റ് ഓഫീസേഴ്സ് അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ് എറണാകുളം ശാഖയും ചേർന്ന് സംഘടിപ്പിച്ച സ്‌ട്രോക്ക് പുനരധിവാസ സംഗമം 2025 (പ്രത്യാശ 2025) ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ആനന്ദകുമാർ, ലക്ഷ്മി ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഏതൽ സാറാ, രാജഗിരി ആശുപത്രിയിലെ ഡോ. ശ്രീറാം പ്രസാദ് തുടങ്ങിയവർ സ്‌ട്രോക്ക് വിമുക്തരുമായും കുടുംബാംഗങ്ങളുമായും സംവദിച്ചു. സി.ജി.ഒ.എ പ്രസിഡന്റ് അനന്തനാരായണ, ഫിസിയോതെറാപ്പിസ്റ്റ് അരുൺകുമാർ എന്നിവർ സംസാരിച്ചു.