ഓടുന്ന ബസിൽ തീയും പുകയും; സമയോചിതമായി ഇടപെട്ട് പൊലീസ്, ഒഴിവായത് വൻ ദുരന്തം
Tuesday 04 November 2025 4:47 PM IST
കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ഓടുന്ന ബസിൽ തീയും പുകയും ഉയർന്നു. ഇടപ്പള്ളി കളമശ്ശേരി റൂട്ടിൽ ഓടുന്ന എൽഎംആർഎ ബസിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ട്രാഫിക് പൊലീസ് തീയണക്കുകയായിരുന്നു. സമീപത്തെ ഓട്ടോ തൊഴിലാളികളും ഉടൻ ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.