13 ധാരണാപത്രങ്ങൾ ഒപ്പിട്ടു

Wednesday 05 November 2025 12:57 AM IST

കൊച്ചി: ഉന്നതപഠനം, പരിശീലനം, ഗവേഷണം, നവീനത എന്നിവ മെച്ചപ്പെടുത്താൻ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയും അന്താരാഷ്ട്ര സ്ഥാപനങ്ങളും തമ്മിൽ 13 ധാരണാപത്രങ്ങൾ ഒപ്പിട്ടു. മാരിടൈം വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ഒപ്പിടൽ. അക്കാഡമിക് രംഗവും വ്യവസായവുമായി സഹകരിക്കുന്നതിനും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പഠനം പൂർത്തിയാക്കുന്നവർക്ക് തൊഴിലുറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മാലതി ശങ്കർ അറിയിച്ചു. ഭാവികാലത്തിന് അനുയോജ്യമായ തൊഴിൽസേനയെ സജ്ജമാക്കും. നെതർലൻഡ്സ്, റഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ, ചെന്നൈ പോർട്ട് അതോറിട്ടി, ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടി എന്നിവയും ധാരണാപത്രം ഒപ്പിട്ടവരിൽപ്പെടുന്നു. ചെന്നൈ ആസ്ഥാനമായ സർവകലാശാലയുടെ ക്യാമ്പ് കൊച്ചി വില്ലിംഗ്ഡൺ പ്രവർത്തിക്കുന്നുണ്ട്.