ജീവനക്കാരും അംഗങ്ങളും ഒത്തുകൂടി
Wednesday 05 November 2025 12:47 AM IST
കാക്കനാട്: ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും അവസാന ഒത്തുചേരൽ നടന്നു. 2020 - 2025 ഭരണ സമിതിയുടെ കാലത്തുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ മുൻ ജില്ലാകളക്ടറും ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായി. സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തായി എറണാകുളത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞത് ചരിത്രനേട്ടമാണെന്നും ഇതിന് സാഹചര്യമുണ്ടാക്കിയത് ജീവനക്കാരും ഉദ്യോഗസ്ഥരുമാണെന്നും പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളോ തർക്കങ്ങളോ വിയോജിപ്പുകളോ പ്രതിഷേധ സമരങ്ങളോ ഇല്ലാതെ എല്ലാ കാര്യങ്ങളും ഏകകണ്ഠമായി നടപ്പാക്കാൻ കഴിഞ്ഞത് മാതൃകയാണെന്നും പ്രസിഡന്റ് പറഞ്ഞു.