നിറ്റ്‌കാ വർക്സ്പേസ് ഉദ്ഘാടനം

Wednesday 05 November 2025 12:52 AM IST

കാക്കനാട്: കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നിറ്റ്‌കാ കൊച്ചിൻ ചാപ്റ്ററിന്റെ പുതിയ ആസ്ഥാന മന്ദിരവും തൊഴിൽ നൈപുണ്യ കേന്ദ്രവുമായ നിറ്റ്‌കാ വർക്സ്പേസ് കാക്കനാട് മാവേലിപുറത്ത് പ്രവർത്തനം ആരംഭിച്ചു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ ഓഫീസ് ഉദ്ഘാടനം ചെയ്തു. നിറ്റ്‌കാ കൊച്ചിൻ പ്രസിഡന്റ് ജോജി തോമസ്, സെക്രട്ടറി സന്തോഷ് മേലെകളത്തിൽ, വേൾഡ് നിറ്റ്‌കാ പ്രസിഡന്റ് തങ്കച്ചൻ തോമസ്, ജി.കെ. നൗഫൽ, ഡോ. ഫാത്തിമ രഷ്‌ന കല്ലിങ്കൽ, കാക്കനാട് റെക്കാ ക്ലബ് പ്രസിഡന്റ് ജിജോ ജോൺ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.