പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോൾ ഐസ്‌ക്രീം ആകൃതിയിൽ ബോംബ്, സ്ഥലത്തെത്തി ബോംബ് സ്‌ക്വാഡ്
Tuesday 04 November 2025 8:15 PM IST
കാസർകോട്: ഒഴിഞ്ഞുകിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി. കാസർകോട് നീലേശ്വരം നരിമാളത്ത് സാബു ആന്റണിയുടെ പറമ്പിലാണ് ഐസ്‌ക്രീം ബോംബ് കണ്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്.
സ്ഥലം ഉടമ ഉടൻ വിവരം നീലേശ്വരം പൊലീസിൽ അറിയിച്ചു. വൈകാതെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന ബോംബ് നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.