വായനശാലകൾക്ക് ലാപ്ടോപ്പുകൾ നൽകി
Wednesday 05 November 2025 12:02 AM IST
മുക്കം: ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുക്കം നഗരസഭയിലെ വായനശാലകൾക്ക് നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ബി.പി. മൊയ്തീൻ ലൈബ്രറി, ഐഡിയൽ ലൈബ്രറി, പ്രതിഭ ഗ്രന്ഥാലയം, പൊതുജന വായനശാല മണാശ്ശേരി, യുവശക്തി കല്ലുരുട്ടി, പൊതുജന വായനശാല കാഞ്ഞിരമുഴി,പൊതുജന വായനശാല മുത്താലം, നടുകിൽ വായനശാല എന്നിവയ്ക്കാണ് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ലാപ്ടോപ്പ് വിതരണം ചെയ്തത്.നഗരസഭ ചെയർപേഴ്സൺ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ബി.പി.മൊയ്തീൻ ലൈബ്രറി സെക്രട്ടറി കാഞ്ചന കൊറ്റങ്ങൽ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രജിത പ്രദീപ്, എം. മധു, എ. കൃഷ്ണ ഗോപാൽ, ഹസീല എന്നിവർ പങ്കെടുത്തു.