അദ്ധ്യാപക പാനൽ
Wednesday 05 November 2025 12:21 AM IST
പത്തനംതിട്ട : സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഹയർ സെക്കൻഡറി , പത്താംതരം തുല്യതാ കോഴ്‌സുകളുടെ സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിന് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു. അപേക്ഷ 10ന് വൈകിട്ട് നാലിന് മുൻപായി പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ലഭിക്കണം. വിരമിച്ച അദ്ധ്യാപകർക്കും യോഗ്യതയുള്ള തൊഴിൽ രഹിതർക്കും അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, മിനി സിവിൽ സ്റ്റേഷൻ, പത്തനംതിട്ട വിലാസത്തിൽ അയയ്ക്കണം. ഫോൺ : 0468 2220799.