ഇൻഡിഗോയുടെ നഷ്ടം കൂടുന്നു
Wednesday 05 November 2025 1:00 AM IST
കൊച്ചി: രാജ്യത്തെ വ്യോമയാന മേഖലയിൽ ആശങ്ക സൃഷ്‌ടിച്ച് മുൻനിര വിമാന കമ്പനിയായ ഇൻഡിഗോയുടെ നഷ്‌ടം കുത്തനെ ഉയർന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇൻഡിഗോയുടെ നഷ്‌ടം 2,582.1 കോടി രൂപയായി ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് പ്രധാന തിരിച്ചടി. വരുമാനം 9.3 ശതമാനം ഉയർന്ന് 18,555 കോടി രൂപയിലെത്തിയെങ്കിലും ലാഭക്ഷമത ഉയർത്താൻ കഴിയുന്നില്ല. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും നിക്ഷേപകരുടെ ആശങ്കകളും വ്യോമ വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചു. ക്രൂഡോയിൽ വിലയിലെ കുറവും കമ്പനിയ്ക്ക് കാര്യമായി ഗുണം ചെയ്തില്ല.