വയനാട് വീട് നിർമ്മാണം ഉടൻ: യൂത്ത് കോൺഗ്രസ്

Wednesday 05 November 2025 12:33 AM IST

കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജെനീഷ്. ഭൂമി ഏറ്റെടുത്താൽ ഉടൻ പ്രവൃത്തിയും ആരംഭിക്കും. തോട്ടം ഭൂമിയെന്നതിനാൽ സ്പോൺസർ ചെയ്യപ്പെട്ട സ്ഥലങ്ങളിൽ പോലും നിർമ്മാണത്തിന് അനുവാദം ലഭിക്കാത്ത അവസ്ഥയുണ്ട്. സന്നദ്ധ സംഘടനകൾ വീട് നിർമ്മിച്ച് നൽകാൻ സമീപിക്കുമ്പോൾ നിയമപരമായ നൂലാമാലകൾ ഒഴിവാക്കി നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. സർക്കാർ പ്രഖ്യാപിച്ച വീടുകൾ പൂർത്തിയാകും മുമ്പ് യൂത്ത് കോൺഗ്രസിന്റെ വീട് പൂർത്തിയാവരുതെന്ന നിർബന്ധമുണ്ടെന്ന് സംശയിക്കുകയാണെന്നും ജെനീഷ് പറഞ്ഞു.