വൈഭവ് സൂര്യവംശി ഇന്ത്യ എ ടീമിൽ

Tuesday 04 November 2025 11:39 PM IST

മുംബയ് : ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഈമാസം 13 മുതൽ 26വരെ ഖത്തറിൽ നടത്തുന്ന റൈസിംഗ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ എ ടീമിൽ ഇടം നേടി കൗമാരതാരം വൈഭവ് സൂര്യവംശി. സീനിയർ ടീമിലെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.നമൻ ധീറാണ് വൈസ് ക്യാപ്ടൻ.

14കാരനായ വൈഭവ് സൂര്യവംശിയെ കൂടാതെ നെഹാൽ വധേര, അശുതോഷ് ശർമ, ഗുർജപ്‌നീത് സിംഗ്, വിജയ് കുമാർ വൈശാഖ് എന്നിവരും ടീമിലുണ്ട്. പാകിസ്ഥാൻ എ, യുഎഇ, ഒമാൻ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ. നവംബർ 14-ന് യുഎഇയ്ക്കെതിരെയും 16-ന് പാകിസ്ഥാൻ എയ്‌ക്കെതിരെയും 18-ന് ഒമാനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ.

ഇന്ത്യ എ ടീം : ജിതേഷ് ശർമ (ക്യാപ്ടൻ)പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, നെഹാൽ വധേര, നമർ ധീർ, സൂര്യാംശ് ഷെഡ്ജ്, , രമൺദീപ് സിംഗ്, ഹർഷ് ദുബെ, അശുതോഷ് ശർമ, യാഷ് താക്കൂർ, ഗുർജപ്നീത് സിംഗ്, വിജയ് കുമാർ വൈശാഖ്, യുധ്‌വീർ സിംഗ് ചരക്, അഭിഷേക് പോറൽ, സുയാഷ് ശർമ.