ഫെഡറൽ ബാങ്ക് ഹോർമിസ് സ്‌കോളർഷിപ്പ്
Wednesday 05 November 2025 12:42 AM IST
കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി ഹോർമിസിന്റെ സ്മരണയ്‌ക്ക് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്‌സി., എൻജിനിയറിംഗ്, ബി.ആർക്, ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി അഗ്രികൾച്ചർ, എം.ബി.എ., പി.ജി.ഡി.എം കോഴ്‌സുകളിൽ 2025- 26ൽ മെറിറ്റിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതർ, കാഴ്ച സംസാര കേൾവി ബുദ്ധിമുട്ടുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പ്രതിവർഷം ഒരുലക്ഷം രൂപ വരെ ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയരുതെന്ന് ബാങ്കിന്റെ ചീഫ് ഹ്യുമൻ റിസോഴ്‌സസ് ഓഫീസറായ എൻ. രാജനാരായണൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ വെബ് സൈറ്റിലെ സി.എസ്.ആർ പേജിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31.