ബോധവത്കരണം

Wednesday 05 November 2025 12:55 AM IST

എടപ്പാൾ: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയൽ എന്നിവയ്ക്കായി സ്‌കൂൾ, കോളേജ് തലങ്ങളിലും ബസ് സ്റ്റാൻഡുകളിലും കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല കൺവെൻഷൻ തീരുമാനിച്ചു. തൃക്കണാപുരം എ.എൽ.പി സ്‌കൂളിൽ നടന്ന പരിപാടി റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു. റാഫ് മേഖല പ്രസിഡന്റ് ബാലൻ പുളിക്കൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം. അക്ബർകുഞ്ഞ് , സാബിറ റാഫി, റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ,ഇടവേള റാഫി,ഹെഡ്മിസ്ട്രസ്എംവി ദിവ്യ, ആർകെ നൗഷാദ്,എംഎം സുബൈദ, കെ ബാലകൃഷ്ണൻ,കെ.ആർ. സൗര മോൾ തുടങ്ങിയവർ പ്രസംഗിച്ചു