മാർച്ച് നടത്തി

Wednesday 05 November 2025 12:56 AM IST
news

ചങ്ങരംകുളം : ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പുതിയ പഞ്ചായത്ത് കെട്ടിടം നിർമ്മാണത്തിൽ ഭരണസമിതി അഴിമതി നടത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് പരിസരത്ത് പൊലിസ് തടഞ്ഞു. പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.പി. യൂസഫലി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സിദ്ദിക്ക് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി. അൽത്താഫ് കക്കിടിക്കൽ, സുഹൈർ എറവറാം കുന്ന്, അസ്ഹർ പേരുമുക്ക്, റാഷിദ് കൊക്കൂർ, നിധിൻ ഒതളൂർ, സഫീർ ചിയ്യാനൂർ, യാസിർ , കെ.വി.എം. ബഷീർ, നസറുദ്ധീൻ, കെ.വി.ജുബൈർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി